Cinema

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ‘ബിജെപി സ്ഥാനാർഥി’;വണ്ണിലെ വിവേക് ​ഗോപന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ സ്വന്തം നടൻ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ ചിത്രത്തിന്റെ കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് നടൻ വിവേക് ​ഗോപന്റെ ക്യാരക്റ്റർ പോസ്റ്ററാണ്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് വിവേക് ​ഗോപൻ.ബിജെപി സ്ഥാനാർഥിയായി ചവറ മണ്ഡലത്തിൽ താരം മത്സരിക്കുന്നത്.

ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രമാണ് ‘വണ്‍’.ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.

ഏറെ കാലത്തിന് ശേഷമാണ് മമ്മുക്ക രാഷ്ട്രീയചിത്രത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വൺ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. സമകാലീന കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.ചിത്രത്തില്‍ സീനിയര്‍ എസ് പി അനന്തനായി ദിനേശ് പണിക്കര്‍ വേഷമിടുന്നു. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്ത് വന്നിട്ടുണ്ട്.

Vivek Gopan as Private Secretary to CM, Roshan Alex🎤

Official trailer out now.
YouTube link: …

Posted by One Movie on Thursday, March 18, 2021

ചിത്രത്തിൽ വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ് ആയി കൃഷ്ണകുമാറും, അഡ്വക്കേറ്റ് ജനറല്‍ വിജയമോഹന്‍ ആയി രഞ്ജിത്തും, ഡിവൈഎസ്പി രാജേഷ് മേനോന്‍ ആയി യദുകൃഷ്ണനും അഭിനയിക്കുന്നു.നിമിഷാ സജയന്‍, സലിം കുമാര്‍, ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്‍, മാമുക്കോയ, തുടങ്ങിയ വമ്പൻ താരനിര തന്നെ സിനിമയിലുണ്ട്. ചിത്രം നിർമിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *