Cinema

ഹര്‍ഷദ് മേത്തയായി അഭിഷേക് ബച്ചന്‍;’ദി ബിഗ് ബുൾ’ ടീസർ പുറത്ത്

കൂകി ഗുലാതി സംവിധാനം ചെയ്ത അഭിഷേക് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ദി ബിഗ് ബുൾ’. ചിത്രത്തിൽ അഭിഷേക് ബച്ചന്‍ ഹർഷദ് മേത്തയായാണ് എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

“ദി ബിഗ് ബുള്ളിനെ പരിചയപ്പെടുത്തുന്നു. അഴിമതികളുടെ അമ്മ. ട്രെയിലർ മാർച്ച് 19ന് പുറത്തിറങ്ങും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഏപ്രിൽ എട്ടിന് റിലീസ് ചെയ്യും,” എന്ന് കുറിച്ചുകൊണ്ടാണ് ദി ബിഗ് ബുള്ളിന്‍റെ ടീസർ സിനിമ പ്രേമികൾക്കായി പങ്കുവെച്ചത്.

ഇലിയാന ഡിക്രൂസ, നിഖിത ദത്ത, സോഹം ഷാ, രാം കപൂർ, സുപ്രിയ പഥക്, സൗരഭ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *