Cinema

‘വെശന്നിട്ടാ മൊതലാളി’; ബേസിൽ ജോസഫിനെ ട്രോളി ടൊവിനോ

ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്. നടൻ ടൊവിനോ തോമസ് പങ്കുവെച്ച വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്.

ഇത്തവണ സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫിനെ ട്രോളിക്കൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.ഷൂട്ടിങ്ങിനിടെ ആരും കാണാതെ പഴമെടുത്തു കഴിക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

വിഡിയോ എടുക്കുന്ന ടൊവിനോയെ കാണുമ്പോഴുള്ള ബേസിലിന്റെ മുഖത്തെ ചമ്മലും ചിരിയും ആണ് വീഡിയോയിലെ മികച്ച ഭാഗം . ‘വെശന്നിട്ടാ മൊതലാളി’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാൻഡേറ്ററി ബ്രെഡ് ആൻഡ് പഴം എന്ന ഹാഷ്ടാ​ഗോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas)

വൻ വിജയമായി മാറിയ ‘ഗോദ’ക്കു ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *