Cinema

ക്ലാസിക്കലോ ന്യൂജെനോ,എന്തു സ്റ്റൈലും ഇവിടെ പോകും; വൈറലായി ഗ്രേസ് ആന്റണിയുടെ ഡാൻസ്

മികച്ച അഭിനയത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിലൂടെയാണ് താരത്തെ കൂടുതലായി മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയത്.എന്നാൽ അഭിനയത്തിൽ മാത്രമല്ല ഡാൻസിലും ആളൊരു പുലിയാണ്. ഇപ്പോഴിതാസോഷ്യൽ മീഡിയ കീഴടക്കുന്നത് താരത്തിന്റെ പുതിയ വിഡിയോകളാണ് ആണ്. വീഡിയോയിൽ അതിമനോഹരമായി ഡാൻസ് ചെയ്യുകയാണ് താരം. ആദ്യത്തെ വിഡിയോയിൽ ക്ലാസിക്കൽ ഡാൻസാണെങ്കിൽ രണ്ടാമത്തേത് ഫ്രീ സ്റൈലാണ്.

 

View this post on Instagram

 

A post shared by Grace (@grace_antonyy)

നെഞ്ചിനിലെ എന്ന ​ഗാനത്തിനൊപ്പമായിരുന്നു ഗ്രേസ് ആന്റണി ആദ്യ ഡാൻസ്.വിഡിയോ തരംഗമായി മാറിയതോടെ പ്രമുഖരുൾപ്പെടെ നിരവധി ആളുകൾ പ്രശംസയുമായി രംഗത്തെത്തി.ഇതിന് പിന്നാലെയാണ് ഫ്രീ സ്റ്റൈൽ ഡാൻസിൽ അമ്പരപ്പിക്കുന്ന പ്രകടനവുമായി താരം എത്തിയത്.

സ്റ്റൈലിഷ് ലുക്കിൽ തകർപ്പൻ ഡാൻസുമായാണ് താരം വിഡിയോയിൽ എത്തുന്നത്. ​റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കുവിന്റെ സഹോദരൻ ഷാഹിദ് തക്കുവിനൊപ്പമായിരുന്നു താരത്തിന്റെ പ്രകടനം.ഈ വിഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Grace (@grace_antonyy)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *