Cinema

ആവേശമായി ‘പ്രീസ്റ്റ്’; ലിന്റോ കുര്യൻ ഒരുക്കിയ വിജയാഘോഷ ടീസര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.ആവേശകരമായ വരവേൽപ്പാണ് ചിത്രത്തിന് മലയാളികൾ നൽകിയത്.ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുമ്പോൾ അണിയറപ്രവർത്തകർ വിജയാഘോഷത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.

‘ഒന്നര വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു മെഗാസ്റ്റാറിന്റെ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ആയിരിക്കുന്നു’… എന്ന ഡയലോഗുമായാണ് ടീസർ ആരംഭിക്കുന്നത്. സിനിമ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, രമേശ് പിഷാരടി എന്നിവരുടെയും അഭിപ്രായങ്ങൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ ചില രംഗങ്ങളും കോർത്തിണക്കിയ ടീസർ ഒരുക്കിയിരിക്കുന്നത് ലിന്റോ കുര്യനാണ്. ചിത്രത്തിന്റെ മികച്ച വിജയമാണ് ടീസറിലൂടെ വ്യക്തമാകുന്നത്.

ജോഫിൻ ടി. ചാക്കോ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട് പ്രീസ്റ്റിന്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *