Cinema

‘വൈറലാകാനുള്ള മാർഗം’; ‘മോഹന്‍കുമാര്‍ ഫാന്‍സി’ന്റെ പുതിയ ടീസര്‍ വൈറൽ

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോഹൻ കുമാർ ഫാൻസ്’.ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി പുതിയ ടീസർ പുറത്തിറങ്ങി. തമാശ നിറഞ്ഞ രംഗങ്ങളോടുകൂടിയതാണ് രണ്ടാമത്തെ ടീസർ കൂടുതൽ വൈറലാകുന്നത് .വിനയ് ഫോർട്ട് ആണ് ടീസറിലെ താരം.സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലാകാനുള്ള എളുപ്പമാർഗവും വിനയ് ഫോർട്ട് ടീസറിൽ വ്യക്തമാക്കുന്നു.പുതുമുഖം അനാർക്കലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മുകേഷ്, ശ്രീനിവാസൻ, ആസിഫ് അലി, സിദ്ധിഖ്, കെപിഎസി ലളിത, വിനയ് ഫോർട്ട് തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനങ്ങളും വൈറലായി മാറിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.ചിത്രം മാർച്ച് 19-ന് തീയേറ്ററുകളിലെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *