Cinema

ഇന്ദ്രൻസ് ചിത്രം ‘ഹാഷ് ഹോം’; ശ്രദ്ധനേടി ടീസർ

റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാഷ് ഹോം’.ചിത്രത്തിൽ ഇന്ദ്രൻസാണ് നായക വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ഇന്ദ്രൻസിന്റെ പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ടീസറിലെ ഇന്ദ്രൻസിന്റെ പ്രകടനം വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികൾക്ക് നൽകുന്നത്.താരത്തിന്റെ ആദ്യ കമേർസ്യൽ ചിത്രം കൂടിയാണിത്. ചിത്രം നിർമിക്കുന്നത് വിജയ് ബാബുവാണ്.

ശ്രീനാഥ് ഭാസി, നസ്‌ലിൻ എന്നിവരാണ് ഇന്ദ്രൻസിന്റെ മക്കളായി ചിത്രത്തിൽ വേഷമിടുന്നത്. മഞ്ജു പിള്ള ഭാര്യയായും എത്തുന്നു. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *