ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും.ഇവർക്കായി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ബേബി ഷവർ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.മലയാളികൾക്ക് പ്രിയപ്പെട്ട നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ,ഗണപതി അടക്കമുള്ളവർ സുഹൃത്തുക്കളും ഇവരുടെ സന്തോഷത്തിൽ പങ്കുചേരാനായി എത്തിയിരുന്നു.പരിപാടിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്.
വെള്ള ഗൗൺ ആണ് എലീന ധരിച്ചിരുന്നത്.ഏറെ നാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്.ലാൽ ജോസ് സംവിധാനം ചെയ്ത ‘ചാന്തുപൊട്ടി’ എന്ന സിനിമയിലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. അയാൾ ഞാൻ അല്ല, വിജയ് സൂപ്പറും പൗർണമിയും തിടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എലീന സൗന്ദര്യ മത്സര വേദികളിലെ നിറ സാന്നിധ്യമായിരുന്നു.