Cinema

കുടുംബത്തോടൊപ്പം പാട്ടുപാടി മോഹൻലാൽ;അപൂർവ വീഡിയോ വൈറൽ

മലയാളികളുടെ താര രാജാവാണ് മോഹൻലാൽ.അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഭാര്യ സുചിത്രയും മക്കളായ പ്രണവിനും മായയും ഒക്കെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപോലെയാണ് മലയാളികൾക്ക്.ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും മായയ്ക്കുമൊപ്പം ഒരു വേദിയിൽ പാട്ടുപാടുന്ന ലാലേട്ടനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സുചിത്രയും മകൾ മായയും പാടുമ്പോൾ അതിൽ ലയിച്ച് താളം പിടിക്കുകയും ചെയ്യുന്നുണ്ട് താരം. ഗായകൻ ചാൾസ് ആന്റണിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.കുടുംബത്തോടൊപ്പം ലാലേട്ടൻ പാടുന്ന ഈ അപൂർവ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *