Cinema

കളക്ഷനിൽ ഒന്നാമനായി ‘അവതാർ’; ഇത്തവണ മറികടന്നത് അവഞ്ചേഴ്സിനെ

ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ വമ്പൻ സിനിമ എന്ന റെക്കോഡ് തിരിച്ചു പടിച്ച് അവതാര്‍.ചിത്രം ചൈനയില്‍ വീണ്ടും റീ-റിലീസ് ചെയ്തതോടെയാണ് അവ​ഞ്ചേർസിനെ മറികടന്ന് ഒന്നാം സ്ഥാനം വീണ്ടും നേടാൻ കഴിഞ്ഞത്.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം 2009 തിലാണ് സിനിമ ആസ്വാദകരിലേക്ക് എത്തിയത് .ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.എന്നാൽ അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം 2019ല്‍ പ്രേക്ഷകരിലേക്ക് e എത്തിയതോടെ അവതാറിന്റെ റെക്കോര്‍ഡ് പഴം കഥയായി മാറുകയായിരുന്നു.

ചിത്രം ചൈന റീ-റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ 12.3 മില്യണ്‍ യുഎസ് ഡോളറുകള്‍ നേടി ആകെ 2.82 ബില്ല്യണ്‍ യു.എസ് ഡോളര്‍ കളക്ഷന് സ്വന്തമാക്കി.എന്നാൽ അവഞ്ചേഴ്‌സ് ഇതിനോടകം നേടിയത് 2.79 ബില്ല്യണ്‍ യു.എസ് ഡോളറാണ്.ഈ വമ്പൻ നേട്ടത്തിൽ ജെയിംസ് കാമറൂണിനെ അഭിനന്ദിച്ച് അവഞ്ചേഴ്‌സ് സംവിധായകരായ റുസ്സോ ബ്രദേഴ്സ് രംഗത്ത് വന്നിരുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ മൂന്നാമത്തെ ചിത്രം കാമറൂണിന്റെ തന്നെ ടൈറ്റാനിക്കാണ്‌. 1997 ല്‍ പുറത്തിറങ്ങിയ ചിത്രം ഏകദേശം 12 വര്‍ഷത്തോളം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.

അതേസമയം, ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാംഭാഗത്തിന്റെ ചിത്രീകരണവും 95 ശതമാനത്തോളം പൂര്‍ത്തിയായി. അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷം കൂടി നീട്ടി. അടുത്ത വർഷം ഡിസംബർ 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഡിസംബർ 17, 2021 ആണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *