Cinema

സ്പീക്കറായി സിദ്ധിഖ് ;’വണ്ണി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി എത്തുന്ന ‘വണ്‍’ ചിത്രത്തിന്റെ കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് നടൻ സിദ്ധിഖിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ്.ചിത്രത്തില്‍ നിയമസഭ സ്പീക്കറായാണ് സിദ്ധിഖ് എത്തുന്നത്.കെ സി ജയകുമാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രമാണ് ‘വണ്‍’.ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.

ഏറെ കാലത്തിന് ശേഷമാണ് മമ്മുക്ക രാഷ്ട്രീയചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തില്‍ സീനിയര്‍ എസ് പി അനന്തനായി ദിനേശ് പണിക്കര്‍ വേഷമിടുന്നു. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്ത് വന്നിട്ടുണ്ട്.

ചിത്രത്തിൽ വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ് ആയി കൃഷ്ണകുമാറും, അഡ്വക്കേറ്റ് ജനറല്‍ വിജയമോഹന്‍ ആയി രഞ്ജിത്തും, ഡിവൈഎസ്പി രാജേഷ് മേനോന്‍ ആയി യദുകൃഷ്ണനും അഭിനയിക്കുന്നു.നിമിഷാ സജയന്‍, സലിം കുമാര്‍, ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്‍, മാമുക്കോയ, തുടങ്ങിയ വമ്പൻ താരനിര തന്നെ സിനിമയിലുണ്ട്. ചിത്രം നിർമിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *