Cinema

മേഘ്ന രാജിനെയും ജൂനിയർ ചിരുവിനെയും കാണാൻ ഇന്ദ്രജിത്ത് എത്തി;ചിത്രങ്ങൾ വൈറൽ

ജൂനിയർ ചിരുവിനേയും നടി മേഘ്ന രാജിനേയും സന്ദർശിച്ച് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരൻ. ഇരുവരെയും കാണാനായി ഇന്ദ്രജിത്തെത്തിയ കാര്യം മേഘ്ന തന്നെയാണ് ആരാധകരെ അറിയിച്ചത്. താരം ഇന്ദ്രനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഒരുപാട് കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ, ജൂനിയർ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായെന്നും ഉടൻ തന്നെ പൂർണിമയെയും കാണാൻ സാധിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേഘ്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചു.

ബെംഗളൂരുവിലെ മേഘ്‌നയുടെ വസതിയിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്.പങ്കുവെച്ച ചിത്രത്തിൽ മേഘ്‌നയുടെ മാതാപിതാക്കളും ഉണ്ട്.സിനിമാതാരങ്ങളായ സുന്ദര്‍ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളാണ് മേഘ്‌ന. മലയാളത്തിന് പുറമേ മേഘ്‌ന തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യ മലയാള ചിത്രം യക്ഷിയും ഞാനും ആയിരുന്നു. ബ്യൂട്ടിഫുള്‍ അടക്കം നിരവധി മലയാള സിനിമകളില്‍ മേഘ്‌ന രാജ് നായികയായിട്ടുണ്ട്. പിന്നീട് താരം കന്നഡ സിനിമയില്‍ സജീവമാവുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണ്‍ ഏഴിനാണ് മേഘ്‌നയുടെ ഭർത്തവും നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നത്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ചിരഞ്ജീവിയുടെ മരണത്തോടെ തളര്‍ന്നു പോയ മേഘ്‌നയുടെ ചിത്രങ്ങളും വിഡിയോയും ആരാധകരുടെ കണ്ണ് നനച്ചിരുന്നു. ചിരുവിന്റെ വരവോടെയാണ് ആ മുഖം വീണ്ടും പുഞ്ചിരിച്ചു തുടങ്ങിയത്. മകനൊപ്പമുള്ള നിമിഷങ്ങൾ താരം ആരാധകർപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *