Cinema

അനുവിനോപ്പം നിമിഷ സജയൻ;ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടിയാണ് അനു സിത്താര.താരം അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആരാധകർക്കായി താരം തന്റെ ഡാൻസ് വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് താനും.ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോ വളരെ സ്പെഷ്യലാണ്.കാരണമെന്തെന്നാൽ താരത്തിനൊപ്പം മറ്റൊരു അതിഥികൂടിയുണ്ട് ഇത്തവണ ചുവടുവയ്ക്കാൻ. അത് മറ്റാരുമല്ല ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചെണിലെ അഭിനയത്തിലൂടെ മലയാളികളെ ഞെട്ടിച്ച പ്രിയ താരം നിമിഷ സജയൻ ആണ്.നിമിഷയുടെ ഡാൻസ് ആദ്യമായാണ് ആരാധകർ കാണുന്നത്.എന്തായാലും ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘ഉഡി ഉഡി ജാ’ എന്ന ഹിന്ദി ​ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവെക്കുന്നത്. മിഡ്നൈറ്റ് ഫൺ, അവസാനം വരെ കാണൂ- എന്ന ക്യാപ്ഷ്യനോടെയാണ് അനു സിത്താര വിഡിയോ പങ്കുവെച്ചത്. ഡാൻസിന് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇത്തവണ അനുവിനെ കടത്തിവെട്ടി നിമിഷയാണ് സ്കോർ ചെയ്തത് എന്നായിരുന്നു ചിലരുടെ കമന്റ്. ഡാൻസ് വിഡിയോയിക്കൊപ്പം ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച അബദ്ധങ്ങൾ ചേർത്ത ബ്ലൂപറും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഈ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *