ബോളിവുഡിലെ വമ്പൻ താരങ്ങൾ മാത്രമല്ല മലയാള സിനിമാ താരങ്ങളും ഫിറ്റ്നസിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്.അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായി മാറിയ മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വീഡിയോ.അതിന് സമാനമായ രീതിയിൽ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. താരത്തിന്റെ വർക്കൗട്ട് വീഡിയോകളായും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു വീഡിയോയാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്.
വിഡിയോയിൽ 140 കിലോ ഭാരമാണ് പൃഥ്വിരാജ് എടുത്തുയർത്തുന്നത്. ഇത് മൂന്നു പ്രാവശ്യം താരം ആവർത്തിക്കുന്നുമുണ്ട്. വീട്ടിൽ തന്നെ സ്വന്തമായി ഒരു ജിം ഉള്ള പൃഥ്വിരാജ്, ഇതിനു മുൻപും ഇത്തരം വീഡിയോകൾ ആരാധകർക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.ലോക്ഡൗൺ കാലഘട്ടത്തിലും മുടക്കമില്ലാതെ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു താരം.