Cinema

സ്റ്റൈലിഷായി ചാക്കോച്ചൻ,മാസ് കമന്റുമായി പിഷാരടി;പോസ്റ്റ് തരംഗം

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. പ്രായം റിവേഴ്‌സ് ഗിയറിൽ സഞ്ചരിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ആരാധകർക്ക് ഒപ്പം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലെ ഫോട്ടോസാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ എല്ലാ ചിത്രങ്ങളെപോലെ തന്നെ എത്തും സോഷ്യൽ മീഡിയയിൽ തരംഗമായി.ചിത്രം വൈറലായി മാറിയതോടെ ആരാധകരുടെയും സഹപ്രവർത്തകരുടെയും കമെന്റുകൾ പോസ്റ്റിന് താഴെ വന്ന് നിറഞ്ഞിരിക്കുകയാണ്.

ഓരോ ദിവസവും കഴിയും തോറും ചാക്കോച്ചന്റെ ഗ്ലാമർ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങേരിതെന്ത് ഭാവിച്ചാ, പ്രായം റിവേഴ്സ് ഗിയറിലാണോ? എന്നാണ് ആരാധകരുടെ കമന്റുകൾ.എന്നാൽ ആ കുട്ടത്തിൽ ഏറ്റവും ഹൈലൈറ്റ് ആയി മാറിയ കമെറ്റായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടേത്.

‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’ എന്നാണ് പിഷാരടിയുടെ കമന്റ്.ഫോട്ടോയ്ക്ക് ഒപ്പം തന്നെ പിഷാരടിയുടെ കമന്റും വൈറലായി.ഈ കമന്റിനെ ചുറ്റിപ്പറ്റിയുള്ള പ്രതികരണങ്ങളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

രണ്ടു പതിറ്റാണ്ട് മുൻപ് ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ച് മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടനാണ് കുഞ്ചാക്കോ ബോബൻ.അടുത്തിടെ ആ ബൈക്ക് മടങ്ങിയെത്തിയ സന്തോഷം ചാക്കോച്ചൻ ആരാധകർക്കൊപ്പം പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *