Cinema

ആരാധകരുടെ മനം നിറച്ച് പ്രാർഥന; ഹെലന്റെ തമിഴ് റീമേക്കിലെ ​ഗാനം റിലീസ് ചെയ്തു

മലയാളത്തിൽ വമ്പൻ ഹിറ്റായി മാറിയ ഹെലൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് ‘അൻപിർക്കിനിയാൾ’.ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഉൻ കൂടവേ… ‘എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടൻ ഇന്ദ്രജിത്ത് സുകുമാരന്റെയും നടി പൂർണിമയുടെയും മകൾ പ്രാർഥനയാണ്. ലളിതാനന്ദിന്റെ വരികൾക്ക് ജാവേദ് റിയാസാണ് സം​ഗീതം നൽകിയിരിക്കുന്നത്.

ഹെലനിലെ ഹിറ്റായ താരാപഥമാകേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചതും പ്രാർഥനയായിരുന്നു.തമിഴ് റീമേയ്ക്കിൽ കീർത്തി പാണ്ഡ്യനാണ് നായികയായെത്തുന്നത്. മലയാളത്തിൽ ലാൽ ചെയ്ത അച്ഛൻ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് അരുൺ പാണ്ഡ്യനാണ്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകൻ.ചിത്രത്തിന്റെ നിർമാണവും അരുൺ പാണ്ഡ്യൻ തന്നെയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *