Cinema

ബോക്സറായി ഫർഹാൻ അക്തർ;തൂഫാൻ ട്രെയിലർ റിലീസ് ചെയ്തു

രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തൂഫാൻ’.ചിത്രത്തിൽ ഫർഹാൻ അക്തർ നായകനായെത്തുന്നു.ബോക്‌സറുടെ കഥയുമായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.ചിത്രത്തിൽ ഫര്‍ഹാന്‍ അക്തര്‍ ഒരു ബോക്‌സറായാണ് എത്തുന്നത്.

സിനിമയിൽ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ പഥക് കപൂര്‍, ഹുസൈന്‍ ദലാല്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അന്‍ജും രാജബാലിയാണ്. ചിത്രം മെയ് 21 ന് ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *