മലയാളികളുടെ സ്വന്തം താര രാജാവാണ് മോഹൻലാൽ.ഫിറ്റ്നസ് നിലനിർത്താനായി മോഹൻലാൽ നടത്താറുള്ള കഠിനപ്രയക്നത്തെപ്പറ്റി നമുക്കെല്ലാം അറിയാവുന്നതുമാണ്.പുലി മുരുകൻ അടക്കമുള്ള സിനിമയിലെ പ്രകടങ്ങൾ അതിനുള്ള തെളിവ്കൂടിയാണ്. ഈ പ്രായത്തിലും ജിംനേഷ്യത്തിൽ തളരാതെ വർക്ക് ഔട്ട് ചെയ്യുന്ന താരം പങ്കുവെച്ചിട്ടുള്ള വർക്ക്ഔട്ട് വീഡിയോ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ മലയാളത്തിലെ യുവനടന്മാർക്കെല്ലാം മാതൃകയാണ് താരം. ഇപ്പോഴിതാ മോഹൻലാൽ പങ്കുവെച്ചിട്ടുള്ള പുതിയ വര്‍ക്ക്ഔട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
പ്രായത്തെ വകവെക്കാതെ വളരെ ആവേശത്തോടെയാണ് അദ്ദേഹം വർക്ക്ഔട്ട് ചെയ്യുന്നത്. വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെയും മുഖത്ത് ഒരു ചിരി നിലനിർത്തി വളരെ ആവേശത്തോടെയാണ് താരം പരിശീലിക്കുന്നത്.താരത്തിന്റെ ഫിറ്റ്നെസ് ട്രെയിനർ ആയ ആൽഫ്രഡ് ആന്റണിയെയും വിഡിയോയിൽ കാണാം.ശരീരം ചിട്ടയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഓർമപ്പെടുത്തുകയാണ് താരം. എന്തായാലും ലാലേട്ടൻ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.