ബിജു മേനോൻ-പാർവതി-ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആർക്കറിയാം’.സാനു ജോണ്‍ വര്‍ഗീസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, നിവിൻ പോളി, സായ് പല്ലവി എന്നിവരാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രത്തിൽ 72 വയസ് പ്രായമുള്ള ആളായാണ് ബിജു മേനോൻ എത്തുന്നത്.ട്രെയിലറിലെ ബിജു മേനോന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
ചിത്രം ഏപ്രിൽ മൂന്നിനാണ് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.