മലയാളത്തിന്റെ പ്രിയപ്പെട്ട നടിമാരാണ് റിമ കല്ലിങ്കലും രമ്യാ നമ്പീശനും.ഇരുവരും അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല.സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചവർ കൂടിയാണ്. മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങൾക്കും രമ്യാ നമ്പീശൻ പാട്ടു പാടിയിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാട്ടുപടിക്കുന്ന റിമയുടേയും രമ്യയുടേയും വിഡിയോയാണ്.
വീഡിയോയുടെ ആരംഭത്തിൽ ശാസ്ത്രീയ സംഗീതം പഠിക്കാനുള്ള ശ്രമത്തിലാണ് രമ്യാ നമ്പീശനും റിമ കല്ലിങ്കലും.
ഇരുവരും സ്വരങ്ങൾ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പവനരച്ചെഴുതുന്ന സൂര്യോദയം എന്ന ഗാനം ഇടയിൽ കയറി വരികയാണ്.തുടർന്ന് ഇരുവരും ചേർന്ന് മനോഹരമായി ഗാനമാലപിക്കുന്നതാണ് വീഡിയോയിൽ.
View this post on Instagram
“ഞങ്ങൾ, ഒന്ന് പാട്ടുപഠിക്കാനായി സിംഹത്തിന്റെ മടയിൽ പോയതാ. സംഗീത സിംഹങ്ങൾ”- എന്ന ക്യാപ്ഷ്യനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.