ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരമായിരുന്നു സംയുക്ത വർമ.നടൻ ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമ മേഖലയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും ഇപ്പോഴും സംയുക്ത ആരാധകർക്ക് പ്രിയപെട്ടവളാണ്. യോഗയിലാണ് താരം ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. യോഗാഭ്യാസത്തിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.
തലകീഴായി നിന്ന് കാലുകൊണ്ട് യോഗാഭ്യാസം ചെയ്യുകയാണ് സംയുക്ത. എന്റെ യോഗ പ്രാക്റ്റീസ്. എല്ലാ കാര്യങ്ങളും പെർഫക്റ്റ് ആകേണ്ട കാര്യമില്ല. എന്റെ പ്രാക്റ്റീസ് അതെന്റെ നേരമാണ്. അതിലൂടെ കൂടുതൽ ജീവനുള്ളപോലെയും ശാന്തമായും കണക്റ്റഡായും തോന്നും. യോഗയിൽ മത്സരം ഇല്ല- സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിഡിയോയോടൊപ്പം താരം കുറിച്ചു.
സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്.
View this post on Instagram