Cinema

ദി പ്രീസ്റ്റിന് പിന്നാലെ റിലീസിനൊരുങ്ങി ‘മോഹന്‍കുമാര്‍ ഫാന്‍സ്’

കൊവിഡ് മഹാമാരികാരണം റിലീസ്ചെയ്യാതെ മുടങ്ങി കിടന്നിരുന്ന സിനിമകൾ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നു.തിയറ്ററുകളിൽ സെക്കൻഡ് ഷോ നടത്താനുള്ള അനുമതി ലഭിച്ചതോടെയാണ് ഈ തീരുമാനം .മമ്മൂട്ടിയും മഞ്ജു വാര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി പ്രീസ്റ്റ്’ ആണ് ഈ തീരുമാനത്തിനു ശേഷം റിലീസ് ചെയ്യപ്പെടുന്ന ആദ്യ ബിഗ് റിലീസ്. എന്നാൽ ‘ദി പ്രീസ്റ്റ്’ നു പിന്നാലെ മറ്റൊരു താരചിത്രവും റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നു.കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹൻ കുമാർ ഫാൻസ്’ ആണ് ആ ചിത്രം.

കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തോളം റിലീസ് നീണ്ട ചിത്രമാണിത്. കഴിഞ്ഞ വർഷം ഏപ്രിലിൽ തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിൻറെ പുതിയ റിലീസ് തീയതി ഈ മാസം 19 ആണ്. അതായത് ‘ദി പ്രീസ്റ്റ്’ തിയറ്ററുകളിലെത്തി തൊട്ടുപിറ്റേയാഴ്ച കുഞ്ചാക്കോ ബോബൻ ചിത്രവും എത്തും.സിനിമാലോകത്തിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘മോഹൻകുമാർ ഫാൻസി’ൻറെ കഥ ബോബി-സഞ്ജയ്‍യുടേതാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെ. കുഞ്ചാക്കോ ബോബനൊപ്പം സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, രമേശ് പിഷാരടി, സേതുലക്ഷ്മി, വിനയ് ഫോർട്ട്, മുകേഷ്, ശ്രീനിവാസൻ, അലൻസിയർ, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ഛായാഗ്രഹണം ബാഹുൽ രമേശ്. എഡിറ്റിംഗ് രതീഷ് രാജ്. സംഗീതം പ്രിൻസ് ജോർജ്. പിആർഒ വാഴൂർ ജോസ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ ചിത്രങ്ങൾക്കു ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്

സെക്കൻഡ് ഷോ വിഷയത്തിലെ അനിശ്ചിതത്വം കാരണം പലകുറി റിലീസ് നീട്ടിവെക്കപ്പെട്ട ‘ദി പ്രീസ്റ്റ്’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു താരചിത്രവും റിലീസ് തീയതി പ്രഖ്യാപിച്ചത് സിനിമ പ്രേമികൾക്ക് ഇരട്ടി മധുരമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *