Cinema

‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’; വൈറലായി അൻസിബയുടെ ഫോട്ടോഷൂട്ട്

മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്ക് എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അൻസിബ. ദൃശ്യം ഒന്നിന്റെ വമ്പൻ ഹിറ്റായി മാറിയതിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.ഇപ്പോഴിതാ ചിത്രത്തിന്റെ വിജയ ആഘോഷത്തിൽ നടത്തിയ അൻസിബയുടെ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ദൃശ്യം രണ്ടുമായി ബന്ധപ്പെട്ട ക്രീയേറ്റീവ് ഫോട്ടോ ഷൂട്ട് ന്റെ രസകരമായ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് . അസ്ഥികൂടത്തിനൊപ്പം ഇരിക്കുന്ന അൻസിബയാണ് ചിത്രത്തിൽ. താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് രസകരമായ കമന്റുകളുമായി ആരാധകരും രാഗത്തെത്തുന്നുണ്ട് .

 

View this post on Instagram

 

A post shared by Ansiba Hassan (@ansiba.hassan)

സാരിയുടുത്ത് അസ്ഥികൂടവും കയ്യിൽ പിടിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘അനുയോജ്യമായ ക്യാപ്ഷനുകൾക്കായി കാത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പ് ഇട്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ ദൃശ്യവുമായി ബന്ധപ്പെട്ട രസകരമായ കമന്റുകളാണ് വന്നു നിറയുന്നത് .അൻസിബയുടെ കയ്യിലുള്ളത് വരുണിന്റെ അസ്ഥികൂടമാണെന്നാണ് കൂടുതൽ ആരാധകരുടെയും കമന്റുകൾ.

 

View this post on Instagram

 

A post shared by Ansiba Hassan (@ansiba.hassan)

‘സേവ് ദി ഡേറ്റ് വിത്ത് വരുൺ പ്രഭാകർ,’ അസ്ഥികൂടത്തെ പ്രേമിച്ച കഥാനായിക’ ‘വരുണിനെ ഇനിയെങ്കിലും വെറുതേ വിട്ടുകൂടെ തുടങ്ങിയ കമന്റ്കളും താരത്തിന്റെ ഫോട്ടോക്ക് ലഭിച്ചിട്ട് ഉണ്ട് .മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ച ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *