Cinema

സൈനയായി പരിണീതി; ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു

മുൻ ലോക ബാഡ്മിന്റൺ ചാമ്പ്യൻ സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാകുന്ന എത്തുന്ന ചിത്രമാണ് ‘സൈന’. ബോളിവുഡ് താരം പരിണീതി ചോപ്രയാണ് ചിത്രത്തിൽ സൈനയുടെ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി സൈനയുടെ ട്രെയിലർ എത്തിയിരിക്കുകയാണ്.

പരിണീതി ചോപ്രയാണ് ചിത്രത്തിന്റെ ട്രെയിലർ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് .ചിത്രത്തിൽ അതി ഗംഭീര പ്രകടനമാണ് പരിണീതി കാഴ്ചവച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപോർട്ടുകൾ. സൈന നെഹ്‌വാളായി മാറുന്നതിന് നടി എടുത്ത പ്രയത്നം ട്രെയിലറിലും കാണാം.

അമോൽ ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് 26ന് ചിത്രം തിയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *