Cinema

കാർത്തിയുടെ സിനിമയിൽ സിമ്പുവിന്റെ പാട്ട്; ‘സുല്‍ത്താനി’ലെ പുതിയ ഗാനം റിലീസ് ചെയ്ത്

തമിഴ് സൂപ്പർസ്റ്റാർ കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സുൽത്താൻ.ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്യരാജ് കണ്ണൻ ആണ്.ഇപ്പോഴിതാ ചിത്രത്തിൽ നടൻ സിമ്പു പാടിയ ​ഗാനം പുറത്തിറങ്ങി. ‘യാരിയും ഇവളോ അഴകാ’ എന്നുതുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

സിമ്പുവും മെർവിൻ സോളമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മെർവിൻ സോളമൻ തന്നെയാണ് സംഗീതവും നൽകിയിരിക്കുന്നത്.രശ്മികയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഏപ്രിൽ 2-ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *