Cinema

12 വയസിന് ഇന്ന് നാല് വയസ്സ്

സിനിമാ, സീരിയൽ, താരം അനു സൂസൻ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി ചലച്ചിത്ര, ടെലിവിഷൻ , താരമായ അനീഷ് രവി കഥയും ,തിരക്കഥയും, സംഭാഷണം, സംവിധാനവും, നിർമാണവും ,നിർവഹിച്ച ഷോർട്ട് ഫിലിം ആയിരുന്നു 12 വയസ്സ്.

ചെറുപ്പത്തിൽ തന്നെ കാമുകനാൽ വഞ്ചിക്കപ്പെട്ട ഗർഭിണിയായ ഒരു സ്ത്രീ. മാസങ്ങൾക്ക് ശേഷം അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. ഈ പെൺകുഞ്ഞിനെ വളർത്താൻ ഈ സ്ത്രീ പെടാപ്പാടുപെടുന്നു. അമ്മയ്ക്കും മകൾക്കും നേരെ നാട്ടിലെ ചിലർ അർഥം വെച്ചുള്ള നോട്ടവും ലൈംഗികച്ചുവയുള്ള വാക്കുകളും തൊടുത്തു വിടുന്നു ആ സ്ത്രീയെ ചുറ്റുമുള്ള സമൂഹം വേദനിപ്പിക്കുന്നു. എന്നാലും തൻറെ മകളെ വളർത്താൻ അഘോരർത്ഥം കഷ്ടപ്പെടുന്നു ആ സ്ത്രീ വീടുകളിൽ ജോലിക്ക് പോയും അവർ ആ കുട്ടിയെ വളർത്തി വലുതാക്കുന്നു .

നാട്ടിൽ മുഴുവൻ സ്ത്രീകൾക്കെതിരെയുള്ള ആക്രമണം വർദ്ധിച്ചുവരുന്ന വാർത്തകൾ അവരെ മാനസികമായി തളർത്തുന്നു. മാനസികനില തെറ്റിയ സ്ത്രീ സ്വന്തം മകളെ ചുംബിച്ച കൊല്ലപ്പെടുകയാണ്. ചുറ്റുമുള്ള സമൂഹത്തെ ഭയപ്പെട്ടാണ് ആ സ്ത്രീ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്നത്.

ഒടുവിൽ കോടതി ആ സ്ത്രീയെ ശിക്ഷിക്കുമ്പോൾ അവരെ ചതിച്ചു നാടുവിട്ട കാമുകൻ തിരികെ വരുന്നു. ഇനിയുള്ള കാലം മകളുടെ ഭാര്യയുടെ കൂടെ ജീവിക്കാനുള്ള മോഹം ആയി ആണ് ആ മനുഷ്യൻ നാട്ടിലെത്തുന്നത് അങ്ങനെ വന്ന് അയാളെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു . കാമുകൻ തന്റെ നിസ്സഹായാവസ്ഥ പറയുന്നുണ്ട്. കൂട്ടുകാരിയെ നശിപ്പിച്ചവൻ എന്ന ദുഷ്പേര് സഹിക്കാൻ പറ്റാതെ ആണ് അദ്ദേഹം നാടുവിട്ടത് അവിടെയും വില്ലനാകുന്നത് സമൂഹം തന്നെയാണ്. അത്രയും നേരം വെറുപ്പ് തോന്നിയ ആ കഥാപാത്രത്തോട് കാണികൾക്ക് ഒരു നിമിഷം കൊണ്ട് സഹതാപം തോന്നും. ഈ ഹസ്വ ചിത്രത്തിൻറെ സംവിധായകനായ അനീഷ് രവി തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് ഒരു അമ്മ കുഞ്ഞിനോട് ഇങ്ങനെ ചെയ്തു എന്നോ ചെയ്യണമെന്നോ എന്നല്ല ഈ ചിത്രം പറയുന്നത്.

ഭ്രാന്തമായ ഈ സമൂഹത്തിൻറെ പോക്ക് ഇങ്ങനെയാണെങ്കിൽ ഒരുപക്ഷേ ഒരു അമ്മ ഇങ്ങനെ ചെയ്തേക്കാം എന്നു മാത്രമാണ് ഈ ചിത്രം പറയുന്നത് .ആരും ഈ ചിത്രത്തെ ദുർവ്യാഖ്യാനിക്കപ്പെടുന്നു എന്ന് അദ്ദേഹം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 2017 മാർച്ച് എട്ടാം തീയതി വനിതാ ദിനത്തിലായിരുന്നു ഈ ചിത്രം റിലീസ് ആയത് . അന്തരിച്ച കവിയത്രി സുഗതകുമാരി ആയിരുന്നു ഈ ചിത്രത്തിന് ആശംസകളുമായി വന്നത് . ഇന്ന് ഈ ചിത്രം യൂട്യൂബിൽ റിലീസ് ആയിട്ട് നാലു വർഷങ്ങൾ പിന്നിടുകയാണ്. അനീഷ് രവി ,അനു ജോസഫ്, വിനോദ് തിരുവല്ലം, തുടങ്ങി ഒരു നീണ്ട താരനിര ആണ് ഈ ചിത്രത്തിൽ വേഷമിട്ടത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *