Cinema

മണിച്ചേട്ടനെ വെച്ച് ഒരു ആക്ഷൻ സിനിമ ഞാൻ പ്ലാൻ ചെയ്തിരുന്നു; കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവെച്ച് ഷബീർ

1998 മുതൽ വിവിധ സ്റ്റേജ് പരിപാടികളിലും കോമഡി സീരിയലിലും, ഷോർട്ട് ഫിലിമിലും , തിരക്കഥാകൃത്തായും, അഭിനേതാവായും തിളങ്ങിയ കലാകാരനാണ് ഷബീർ .വോഡഫോൺ കോമഡി സ്റ്റാർസ് ,എന്ന പരിപാടിയിൽ മാഴ്സ് എന്ന ടീമിനൊപ്പം തിരക്കഥാകൃത്തായും അഭിനേതായും അദ്ദേഹം പ്രവർത്തിച്ചു .ഇതാണ് അദ്ദേഹത്തിൻറെ കലാജീവിതത്തിൽ വലിയ പേര് നേടിക്കൊടുത്ത പരിപാടി. ഈ പരിപാടിയിൽ ഷബീർ എഴുതിയ സ്കിറ്റ് പിന്നീട് ബേസിൽ ജോസഫ് എന്ന സംവിധായകൻ തൻറെ കുഞ്ഞിരാമായണം എന്ന സിനിമയിലെ ഒരു രംഗമായി ഉൾപ്പെടുത്തി.

കോമഡി സ്റ്റാർസ് എന്ന പരിപാടിക്ക് ശേഷം കൈരളി ടിവി സംരക്ഷണം ചെയ്ത ഉള്ളത് പറഞ്ഞാൽ ,കോമിക്സ് ടിവി സംരക്ഷണം ചെയ്ത മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ,അബീ വെഡിങ് മഹി, അളിയൻ വേഴ്സസ് അളിയൻ, അളിയസ് ,തുടങ്ങിയ പരമ്പരകളിൽ അദ്ദേഹം തിരക്കഥാകൃത്തായും അഭിനേതാവായും തിളങ്ങി. ഇപ്പോൾ ഷബീർ കലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് കലാഭവൻ മണിയെ കേന്ദ്ര കഥാപാത്രമായി ഉദ്ദേശിച്ച ഒരു ആക്ഷൻ പടം പ്ലാൻ ചെയ്തതായി അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ .

കലാഭവൻ മണിക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പം ഷബീർ കുറിച്ചത് ഇങ്ങനെ.

മണിച്ചേട്ടനെ വെച്ച് ഒരു ആക്ഷൻ സിനിമ ഞാൻ പ്ലാൻ ചെയ്തിരുന്നു,അതിന്റെ സ്റ്റോറി പറയാൻ പോയപ്പോഴാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി നേരിൽ കാണുന്നത്.പ്രിയ സുഹൃത്ത് അജിത് കോഴിക്കോടും, കലാഭവൻ ജിന്റോയും ആണ് ആ ഒരു അവസരം എനിക്ക് ഒരുക്കി തന്നത്.കോമഡി സ്റ്റാർസ് സീസൺ ഒന്ന് ൽ നിന്നും സെമി ഫൈനൽ ൽ എലിമിനേറ്റ് ആയി നിൽക്കുന്ന ടൈം ആയിരുന്നു അത്.തിരുവന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ചായിരുന്നു മീറ്റിംഗ്.ആ സമയത്ത് എയർപോർട്ടിൽ വെച്ച് ഉണ്ടായ അദ്ദേഹത്തിന്റെ ഒരു ഇഷ്യൂ വളരെയധികം ചർച്ചയായി നിൽക്കുന്ന ഒരു time ആയിരുന്നു,എന്നിട്ടും ആ ടെൻഷൻ ന്റെ ഇടയിലും തുടക്കക്കാരനായ എനിക്ക് വേണ്ടി അദ്ദേഹം കുറച്ച് സമയം അനുവദിച്ചു തന്നു.കിട്ടിയ സമയം കൊണ്ട് ഞാൻ കഥയുടെ ഒരു ഏകദേശ രൂപം മണിച്ചേട്ടനോട് പറഞ്ഞു,കഥ അദ്ദേഹത്തിന് ഒത്തിരി ഇഷ്ടമായി.

“ഉടനെ വീണ്ടും കാണാം, നിങ്ങൾ ചാലക്കുടിയിലേക്ക് വരണം,ബാക്കി ഡിസ്കഷൻ നമ്മുക്ക് ഉടൻ നടത്താം”എന്നൊക്കെ പറഞ്ഞാണ് നമ്മൾ പിരിഞ്ഞത്.അന്ന് എന്നെ അത്ഭുതപെടുത്തിയ ഒരു സംഭവം,മീറ്റിംഗ് കഴിഞ്ഞ് പുറത്തു ഇറങ്ങിയപ്പോൾ അദ്ദേഹവും എന്റെ കൂടെ പുറത്തേക്ക് എന്നെ യാത്രയാക്കാൻ വന്നു എന്നതാണ്.ആ ടൈംയിലെ ടെൻഷനിലും അദ്ദേഹം എന്റെ കൂടെ വന്ന് എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ദീപുവിനെയും ലിഫ്റ്റ് ൽ കയറ്റി,ലിഫ്റ്റ് ന്റെ ഡോർ അടയുന്നവരെ ചിരിച്ച മുഖത്തോടെ നമ്മളെ യാത്രയാക്കാൻ നിന്നു.ഒന്നും അല്ലാത്ത നമ്മളോട് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ന്റെയും ജാഡയോ അഹങ്കാരമോ കാണിക്കാതെ അദ്ദേഹം കാട്ടിയ ആ ആദരവും സ്നേഹവും തന്നെയാണ് അദ്ദേഹത്തെ നമ്മുടെ എല്ലാരുടെയും പ്രിയപ്പെട്ട മണിച്ചേട്ടൻ ആക്കിയത്.എന്റെ ആ തിരക്കഥ പൂർത്തിയാകും മുന്നേ അദ്ദേഹം നമ്മളെ വിട്ട് പോയി,അതോടെ ആ കഥ പാതി എഴുതി ഞാനും ഉപേക്ഷിച്ചു.പക്ഷേ ഇന്നും മണിച്ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ അന്ന് ആ ലിഫ്റ്റിന് മുന്നിൽ വെച്ച് കണ്ട ചിരിച്ച മുഖമേ ഓർമയിൽ വരുന്നുള്ളു.മനുഷ്യനെ സ്നേഹിച്ച ആ പുണ്യാത്മാവിനു ഓർമ്മപൂക്കൾ…

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *