മലയാളത്തിൽ ഉൾപ്പെടെ ഹിറ്റായി മാറിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ ത്രീ നടന്നു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഷോ ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ റേറ്റിംഗിൽ മറ്റെല്ലാ പരുപാടികളെയും പിന്തളളി മുൻപന്തിയിൽ എത്തിയിരിക്കുകയാണ്. ഷോ തുടങ്ങി രണ്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്ന ഈ സമയത്ത് ആദ്യമായി ഒരു മത്സരാർത്ഥി പുറത്തായിരിക്കുകയാണ്. ഗായികയായ ലക്ഷ്മി ജയനാണ് ആദ്യം പുറത്തായിരിക്കുന്നത്.
View this post on Instagram
ഇതിന് പിന്നാലെയാണ് പുതിയ രണ്ട് പേരുടെ വീട്ടിലേക്കുള്ള വരവ്. നടി രമ്യ പണിക്കറും മോഡലായ ഏഞ്ചൽ തോമസുമാണ് പുതിയതായി വീട്ടിലേക്ക് എത്തിയ മത്സരാർത്ഥികൾ. ഏഞ്ചൽ ഷോയുടെ അവതാരകനായ മോഹൻലാലിനോട് പറഞ്ഞത് തനിക്ക് ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഇഷ്ടം മണിക്കുട്ടനെയാണ്, വേണ്ടി വന്നാൽ മണിക്കുട്ടനെ കറക്കി എടുക്കുമെന്നാണ്.
View this post on Instagram
പ്രേക്ഷകരെ ശരിക്കും ആകാംഷയിലാക്കിയഒരു സംഭവമായിരുന്നു അത്. പേളി-ശ്രീനിഷിന് ശേഷം ബിഗ് ബോസിൽ വീണ്ടുമൊരു പ്രണയം പൂവണിയുമോ എന്നാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഏഞ്ചൽ ആരാണെന്ന് കൂടുതൽ അറിയാൻ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ആളെ തിരയുകയും ചെയ്തു.
View this post on Instagram
ഇപ്പോഴിതാ ഏഞ്ചലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. മറ്റു മത്സരാർത്ഥികളെ പോലെ തന്നെ വന്ന 2 ദിവസത്തിനുള്ളിൽ തന്നെ ആർമി ഗ്രൂപ്പുകൾക്ക് ഒക്കെ ഏഞ്ചലിനായി സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങി കഴിഞ്ഞു.ഇതോടൊപ്പം തന്നെ ഏഞ്ചലിന്റെ ഗ്ലാമറസ് ഫോട്ടോസും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.
View this post on Instagram
View this post on Instagram
View this post on Instagram