ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘Tസുനാമി’.ഇപ്പോഴിതാ കാഴ്ചക്കാരിൽ ചിരിപടർത്തി ചിത്രത്തിന്റെ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി.മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയത്.ഒരു പക്കാ ഫാമിലി എന്റർടൈനറായ സിനാമിയുടെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്.
ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്.മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ എത്തുന്നത്.