ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യപുത്ര മഹാവീർ കർണ’.എന്നു നിന്റെ മൊയ്തീനു ശേഷം വിമൽ ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആണിത്.ഇപ്പോഴിതാ ഔദ്യോഗിക ടൈറ്റിൽ ലോഗോ റിലീസ് ചെയ്തിരിക്കുകയാണ്.300 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വാശു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി എന്നിവര്‍ ചേർന്നാണ്.എന്നാൽ ചിത്രത്തിൽ കർണനായി ആരാണ് എത്തുന്നതെന്ന് സസ്പെൻസ് ആയി വച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
നാല് വർഷം മുമ്പ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമായിരുന്നു കർണൻ.എന്നാൽ പിന്നീട് ചിയാൻ വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തിയിരുന്നു.എന്നാൽ ചിത്രത്തിൽ നിന്ന് വിക്രം പിന്മാറിയതായും നേരത്തെ വാർത്തകൾ കേട്ടിരുന്നു. എന്തായാലും കാരനായി ആരെത്തുമെന്ന ആകാംക്ഷയിലാണ് സിനിമ ആരാധകർ.32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.