ഊഴത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ കെെയ്യടി നേടിയ താരമാണ് ദിവ്യ പിള്ള. ഫഹദ് ഫാസിൽ നായകനായ ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നതെങ്കിലും പ്രേക്ഷകർ ദിവ്യയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ഊഴത്തിൽ അഭിനയിച്ച ശേഷമാണ്. തുടർന്ന് നിരവധി അവസരങ്ങൾ താരത്തെ തേടി സിനിമയിൽ നിന്ന് എത്തി. നായികയായും സഹനടിയായും ഒക്കെ ദിവ്യ ഇപ്പോൾ സിനിമ സജീവമാണ്.
View this post on Instagram
ഇപ്പോൾ മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയിൽ ഗോവിന്ദ് പദ്മസൂര്യക്ക് ഒപ്പം ഒരു വിധികർത്താവായും ദിവ്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ടോവിനോ തോമസ് നായകനായി എത്തുന്ന കള എന്ന ചിത്രത്തിലാണ് ഇപ്പോൾ ദിവ്യ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് ആരാധകരിൽനിന്നും ലഭിക്കുന്നത്.
View this post on Instagram
ഇപ്പോഴിതാ ദിവ്യ പങ്കുവച്ച് ഗ്ലാമറസ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിക്കുന്നത്. സുമേഷ് മഹേശ്വർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമായ ദിവ്യ ഹരിദാസാണ് കോസ്റ്റിയും ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെഎസാണ് താരത്തെ മേക്കപ്പ് ചെയ്തത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ പ്രതികരണവുമായി നിരവധിപേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
View this post on Instagram
View this post on Instagram