ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഐസ് ഒരതി “.ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അഖില്‍ കാവുങ്ങല്‍ ആണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.ബോധി കൂള്‍ എന്റര്ടെയ്ന്മെന്റ്, പുനത്തില്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കെ ആര് ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ചിത്രത്തിൻറ്റെ കോ-പ്രൊഡ്യൂസറായി ലതീഷ് കൂടത്തിങ്കലും, ഛായാഗ്രഹണം രാഹുല്‍ സി രാജാണ് നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അഖില്‍ കാവുങ്ങല്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് എ ആണ് സംഗീതം ഒരുക്കിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ചിത്രം റിലീസ് ചെയ്യും.