ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഗുഭായ് കത്തിയവാഡി’.കോവിഡ് കാരണം നിർത്തിവെച്ചിരുന്നു ഷൂട്ടിങ് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറിൽ ആണ് പുനനാരംഭിച്ചത്.സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ടീസർ അണിയറപ്രവർത്തർ പുറത്തിറക്കിയിരിക്കുകയാണ്.
മുംബൈയിലെ കാമാത്തിപുരയിലെ ഗംഗുബായ് എന്ന മാഫിയ അംഗമായ സ്ത്രീ ആയിട്ടാണ് ആലിയ ചിത്രത്തില്‍ എത്തുന്നത്. സഞ്ജയ് ലീല ബന്‍സാലിയും, പ്രകാശും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.വിജയ് റാസ് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. ഇതാണ് കഥയുടെ ഇതിവൃത്തം.ചിത്രം ജൂലൈ 30ന് പ്രദർശനത്തിന് എത്തും.