ആരാധകർ അവളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം 2.ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിൽ മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ ഗീത പ്രഭാകര്‍ എന്ന കഥാപാത്രം ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തെപോലെ തന്നെ രണ്ടാം ഭാഗത്തിലും മികച്ച പ്രേക്ഷക പ്രശംസയാണ് പിടിച്ച് പറ്റിയിരിക്കുന്നത്.താരത്തിന്റെ അഭിനയം എല്ലാവർക്കും വളരെ അതികം ഇഷ്ട്ടപെട്ടെങ്കിലും, മോഹൻലാലിനെ തല്ലുന്നത് ഫാൻസ് അത്ര അങ്ങ് പിടിച്ചിട്ടില്ലെന്ന് തന്നെ പറയണം, അതിന്റെ ആലഒലിക്കൽ സോഷ്യൽ മീഡിയയിലെ പല കമന്റുകളിളിലും കാണാമായിരുന്നു താനും.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ആശ ശരത് പങ്കുവച്ച ഒരു വീഡിയോയാണ്.’ലാലേട്ടന് ഫാന്‍സിനെ പേടിച്ച് ഗീത പ്രഭാകര്‍ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട്’.- വീഡിയോയിക്കൊപ്പം താരം കുറിക്കുന്നു.തന്റെ മേക്കപ്പ്മാന് പകര്‍ത്തിയ വിഡിയോ ആണ് നടി പങ്കുവച്ചത്. ഇതിനകം തന്നെ ഈ വിഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങിനായി പൊള്ളാച്ചിയിലെത്തിയതാണ് ആശാ ശരത്.