Cinema

നീല സാരിയിൽ ഗ്ലാമറസായി എസ്തർ അനിൽ;ഫോട്ടോസ് വൈറലാകുന്നു

മലയാളി സിനിമ പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 19. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്ന ദിവസമാണ് അന്ന്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്ത് അഭിനയിക്കുമ്പോൾ ഉണ്ടായിരുന്നതുപോലെ അല്ല ഇപ്പോൾ പലരും. അവർക്കൊക്കെ വന്ന മാറ്റങ്ങൾ ഇപ്പോൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം ജോർജുകുട്ടിയുടെ ഇളയമകളായി അഭിനയിച്ച എസ്തറും ആളാകെ മാറി പോയി.

എസ്തേറിന് ഏഴ് വർഷത്തിനുള്ളിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്. ഇപ്പോൾ ഒരു നായികയായി വരെ അഭിനയിക്കാനുള്ള ലുക്ക് താരത്തിനുണ്ട്. എസ്തേറിന്റെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നീല സാരിയുടുത്ത് കിടിലം ലുക്കിലാണ് താരത്തിനെ കാണാൻ കഴിയുന്നത്.

സുബാഷ് മഹേശ്വർ എടുത്ത ചിത്രങ്ങളാണ് എസ്തർ പോസ്റ്റ് ചെയ്തിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവ് രാഗ് ഡിസൈൻസിന്റെ കോസ്റ്റിയുമാണ് എസ്തർ ഇട്ടിരിക്കുന്നത്. ജോ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് എസ്തേറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്.ചിത്രം വൈറലായി മാറിയതോടെ മികച്ച പ്രതികരണമാണ് പോസ്റ്റിന് താഴെ ആരാധകർ കുറിക്കുന്നത് .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *