Cinema

മധുരമൂറുന്ന പ്രണയഗാനം;’സർക്കാസ് സിർക 2020′ ലെ ഗാനം ശ്രദ്ധനേടുന്നു

വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സര്‍ക്കാസ് സിര്‍ക 2020’.ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറക്കി. “കാട്ടുനീരിൻ ചാലിലായ്” എന്ന പ്രണയ ഗാനമാണ് ഈ വാലന്റൈന്‍സ് ദിനത്തില്‍ കനി കുസൃതിയുടെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തത്.

ശേഖർ സുധീറും ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ ഒടയംചാലിൻ്റെ വരികൾക്ക് സെൽജുക് റുസ്തമാണ് സംഗീതമൊരുക്കിയത്. ഗാനം യു ട്യൂബിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ഈ വർഷം ഏപ്രിൽ ഒന്നിന് ചിത്രം റിലീസ് ചെയ്യും.ജോസഫ് എബ്രഹാമും രവീന്ദ്രൻ ചെറ്റത്തോടും ചേർന്ന് നിർമിച്ച ചിത്രത്തിൻ്റെ രചന വി. സുധീഷ് കുമാറും വിനു കോളിച്ചാലും ചേർന്നാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *