സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത പാർവതി തിരുവോത്ത് നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വര്‍ത്തമാനം’.ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, നവ്യ നായര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ഗാനം പുറത്തുവിട്ടത്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിർമിക്കുന്നത്.ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സമകാലീന വിഷയങ്ങളെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലർ ദേശീയ തലത്തില്‍ വരെ ചര്‍ച്ച ആയിരുന്നു.