Cinema

കറുപ്പ് ഗൗണിൽ ഗ്ലാമറസായി സാനിയ ഇയ്യപ്പൻ……ഏറ്റെടുത്ത് ആരാധകർ ……വൈറൽ

മലയാള സിനിമയിലെ ‘ഫാഷൻ ക്വീൻ’ എന്ന അറിയപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയ സാനിയ ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറുകയായിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായ ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്.

ഡിജോ ജോസ് ആന്റണി ഒരുക്കിയ ‘ക്വീൻ’ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി നായികയായ അഭിനയിക്കുന്നത്. തുടർന്ന് പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടിയിൽ ഒരു പാട്ടിൽ എന്നിവയിൽ താരം അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് തന്നെ സാനിയയെ ‘ഫാഷൻ ക്വീൻ’ എന്നാണ് ആരാധകർ വിളിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും സാനിയയുടെ ഫോട്ടോസ് തരംഗമായി മാറിയിരിക്കുകയാണ്. കറുപ്പ് ഗൗൺ ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരത്തിന്റെ ഫോട്ടോസ് കാണാൻ കഴിയുന്നത്. ഗ്ലാമറ്‌സ് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.ചിത്രത്തിന് താഴെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്.മേക്കപ്പ് ആർട്ടിസ്റ്റായ റിനി അലക്സിന്റെ തിരുവനന്തപുരത്തെ പുതിയ ഷോപ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സാനിയ. അവിടെ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഹേക ഡിസൈൻസാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *