Cinema

ഒരു നെടുവീർപ്പോടെ അല്ലാതെ ഇത് കാണാൻ പറ്റില്ല;ശ്രദ്ധനേടി ഹ്രസ്വചിത്രം

ജംഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘ഇദ്ദ’.ഭർത്താവ് മരണപ്പെട്ട് പോയവൾ നാല് മാസവും പത്ത് ദിവസവും അടച്ചിട്ടൊരു മുറിയിൽ പുറംലോകവുമായി ബന്ധമില്ലാതെയിരിക്കുന്നതാണ് ഹ്രസ്വചിത്രത്തിന്റെ കഥാതന്തു.നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഷോർട്ട് ഫിലിം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

ശ്രുതി ജയൻ, സരസ ബാലുശ്ശേരി, ജസ്ല മാടശ്ശേരി, ദർശിക ജയേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *