Cinema

‘കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം..’; ‘മരക്കാറി’ലെ ഗാനം പുറത്ത്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.ചിത്രം സംവിധാനം ചെയ്‌തത് പ്രിയദർശനാണ്.ഇപ്പോഴിതാ ചിത്രത്തിലെ പാട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കുഞ്ഞുകുഞ്ഞാലിയുടെ ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. കെഎസ് ചിത്രയാണ് മലയാളത്തിലടക്കം അഞ്ചുഭാഷകളിലായി ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ ബാല്യവും യൗവനവുമാണ് ലിറിക്കൽ വീഡിയോയിൽ.

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ കുഞ്ഞുകുഞ്ഞാലിയായും ,മാതാവായി സുഹാസിനി മണിരത്നവുമാണ് എത്തുന്നത്.മലയാളത്തിലെ ഏറ്റവും വലിയ ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രം മാർച്ച് 26ന് ആണ് തിയേറ്ററുകളിലെത്തുക.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *