Cinema

സൗഹൃദത്തിന്‍റെ കഥയുമായി ‘ചങ്ങായി’;ട്രെയ്​ലർ പുറത്ത്

ഐവ ഫിലിംസിന്റെ ബാനറിൽ സുധേഷ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചങ്ങായി’.പ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ചങ്ങായി.ഫെബ്രുവരി 5 ന് ചിത്രം റിലീസ് ചെയ്യും.പറവ എന്ന സിനിമക്ക് ശേഷം അമൽ ഷാ, ഗോവിന്ദ് പൈ എന്നിവർ നായകന്മാരായി എത്തുന്ന ചിത്രത്തിൽ നവാഗതയായ ശ്രീലക്ഷ്മി ആണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയ്​ലർ പുറത്തിറങ്ങി.നടൻ നിവിന്‍ പോളി തന്‍റെ ഫേസ്​ബുക്ക് പേജിലൂടെയാണ് ട്രെയ്​ലർ റിലീസ് ചെയ്തത്.

ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി. നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *