Cinema

പൂവാർ ദ്വീപിൽ നീന്തി തുടിച്ച് നടി സണ്ണി ലിയോൺ;ഫോട്ടോസ് വൈറൽ

കേരളത്തിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡിന്റെ ചൂടൻ താരം സണ്ണി ലിയോൺ.പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമയിലേക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍. താരത്തിന് കേരളത്തിൽ അടക്കം വലിയ ആരാധനാ പിന്തുണയാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത്.

ഇപ്പോഴിതാ പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു.പീച്ച് നിറത്തിലുള്ള ബിക്കിനിയാണ് സണ്ണിയുടെ വേഷം. ‘സ്നേഹത്തോടെ കേരളത്തില്‍ നിന്ന്’- എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പൂളിൽ ഒരു മത്സ്യകന്യകയെ പോലെ നീന്തി തുടിക്കുന്ന സണ്ണിയുടെ ചിത്രങ്ങൾക്ക് താഴെ കൂടുതൽ മലയാളി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.സണ്ണി ചേച്ചി ഉയിരാണ്, ചേച്ചി തിരുവനന്തപുരത്ത് പൊളിക്കയാണല്ലോ എന്ന് തുടങ്ങിയ കമന്റുകളുമായി ആരാധകർ എത്തിയത്. ഒരാൾ ചേച്ചി ഇനി തിരിച്ചു പോകണ്ടായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുംബത്തോടൊപ്പം എത്തിയ സണ്ണി ലിയോണിന്റെ വീഡിയോ അന്ന് തന്നെ കേരളത്തിലെ ആരാധകർ ഏറ്റെടുത്തിരുന്നു. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും സണ്ണിയോടൊപ്പം ഉണ്ട്.താരം നേരത്തെ പങ്കുവെച്ച പൂവാറിലെ റിസോര്‍ട്ടില്‍ നിന്ന് ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും സൈബര്‍ ലോകത്ത് വൈറലായിരുന്നു.പിന്നീട് അവിടെയുള്ള ഒരു സ്വകാര്യ റിസോർട്ടിലേക്ക് പോയ സണ്ണി ലിയോൺ അവിടെ നിന്നുള്ള ഒരു വീഡിയോസം ആരാധകർ ഒപ്പം പങ്കുവച്ചിരുന്നു. റിസോർട്ടിൽ ഫുട്ബോൾ സ്‌കിൽസ് കാണിക്കുന്ന വീഡിയോയും ക്രിക്കറ്റ് കളിക്കുന്ന മറ്റൊരു വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *