Cinema

കുറുവച്ചനും അയ്യപ്പൻനായരും നേർക്കുനേർ;സുരേഷ് ​ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോനും

സുരേഷ് ​ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ബി​ഗ് ബജറ്റ് ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിൽ സുരേഷ് ​ഗോപിക്കൊപ്പം ബിജു മേനോനും എത്തുന്നു.ചിത്രത്തിൽ നോബിൾ എന്ന ശക്തമായ കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.സുരേഷ് ഗോപിയും ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവുമാണ് ബിജു മേനോൻ ചിത്രത്തിന്റെ ഭാഗമാവുന്ന വിവരം ആറിയിച്ചത്. താരത്തിന്റെ ‌ചിത്രത്തിനൊപ്പമുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.പോസ്റ്ററിൽ കലിപ്പ് ലുക്കിൽ നിൽക്കുന്ന ബിജു മേനോനാണ് കാണാൻ സാധിക്കുന്നത്.

ബി​ഗ് ബജറ്റ് ചിത്രത്തിൽ ബിജു മേനോൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന സൂചനയും നിലനിൽക്കുന്നുണ്ട്.എന്നാൽ സുരേഷ് ​ഗോപിയുടെ കുറുവച്ചനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് നോബിൾ ചിത്രത്തിലെത്തുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നത്.‌ വൻ വിജയമായി മാറിയ ബിജുമേനോൻ-പൃഥിരാജ് ചിത്രം അയ്യപ്പനും കോശിയിലേതുപോലെ മാസ് കഥാപാത്രമാണ് ബിജു മേനോനായി ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്.

Welcome on-board dear Biju Menon! So glad to have you as part of Ottakkomban

#MathewsThomas Tomichan Mulakuppadam #ShibinFrancis #ShajiKumar #HarshavardhanRameshwar Mulakuppadam Films

Posted by Suresh Gopi on Friday, 29 January 2021

ഒരു സമയത്ത് സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിച്ച് നിരവധി ചിത്രങ്ങൾ മലയാളത്തിൽ വൻ വിജയമായി മാറിയിരുന്നു.വർഷങ്ങൾക്ക് ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.കളിയാട്ടം, ചിന്താമണി കൊലക്കേസ്,പത്രം തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ ശക്തമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.സുരേഷ് ​ഗോപിയുടെ 250ാം ചിത്രമാണ് ഇത്. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *