വ്യത്യസ്തമായ പ്രായം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ‘ഭയാനകം’ എന്ന ഹ്രസ്വചിത്രം.നിതിന്‍ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പ്രേക്ഷകനില്‍ ആകാംഷ ജനിപ്പിക്കുന്ന നിമിഷങ്ങളും ട്വിസ്റ്റുകളും നിറഞ്ഞതാണ് ചിത്രം.കൊല്ലുന്നത് ആര്, എന്തിന് കൊല്ലുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നിടത്താണ് ചിത്രം വ്യത്യസ്തമാകുന്നത്.ചിത്രത്തിന്റെ ഒരു ഹൊറര്‍ ചിത്രത്തിന്റെ സ്വഭാവമുണ്ട് . യൂട്യൂബില്‍ റിലീസ് ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ ചിത്രത്തിന് അമ്പതിനായിരത്തിലധികം കാഴ്ചക്കാരെ നേടാൻ കഴിഞ്ഞു.വിപിന്‍ ഒള്ളൂര്, ജിത്തു കാലിക്കറ്റ്, സജിത്ത് പാലപ്ര, റീതുല് കാലിക്കറ്റ്, വിസ്മയ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.