അജു വർഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’.ലെന,ഗ്രേസ് ആന്റണി,പുതുമുഖം രഞ്ജിത മേനോന്,കെ.ബി. ഗണേഷ് കുമാർ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന് ചേര്‍ത്തല,സുന്ദര്‍ റാം, എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്.അജു വർഗീസ്,അരുൺ ചന്തു,സച്ചിന് ആര് ചന്ദ്രന് എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.ലെനയും അജു വർഗീസും സഹോദരി സഹോദരന്മാരായി അഭിനയിക്കുന്ന സിനിമയിൽ ഒരു ബേക്കറിയാണ് പ്രമേയമായി കടന്നുവരുന്നത്. സഹോദരങ്ങൾ തമ്മിലുള്ള ശത്രുതയും സിനിമയിൽ കടന്നുവരുന്നുണ്ട്.