സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത് മലയാളത്തിൽ വൻ വിജയമായി മാറിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’.ഇപ്പോഴിതാ അർധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.അയ്യപ്പന് എന്ന കഥാപാത്രമായി പവന് കല്യാണ്‍ എത്തുമ്പോൾ കോശി കുര്യനായി റാണ ദഗുബാട്ടി എത്തുന്നു.
ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്രയാണ്.നേരത്തെ സിനിമയുടെ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് പവന് കല്യാണ്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.