Cinema

8000 രൂപ ചെലവിൽ ഷോട്ട് ഫിലിം;’ന്യൂമെന്‍’ ശ്രദ്ധേയമാകുന്നു

കിരൺ പുല്ലാനൂർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ന്യൂമെൻ’. ഏറ്റവും കുറഞ്ഞ ചെലവിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.രണ്ടുദിവസം കൊണ്ട് ദുബൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രം ഇതിനോടകം തന്നെ നിരവധി അവാർഡുകൾ സ്വന്തമാക്കി.സിനിമയ്ക്ക് വേണ്ടി 8000 രൂപ മാത്രമാണ് ചെലവായതെന്ന് സംവിധായകൻ പറയുന്നു.

ഒരു വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ മുന്നേറുന്നത്. കപടത നിറഞ്ഞ രാഷ്ട്രീയ- സാമൂഹിക അന്തരീക്ഷത്തിൽ ദൈവത്തെയും അവനവനെ തന്നെയും തിരിച്ചറിയാനുള്ള ദൗത്യം ഏറ്റെടുത്ത യുവാവിന്റെ കഥയാണ് ഹ്രസ്വചിത്രം പറയുന്നത്.ഇംഗ്ലീഷ് ഭാഷയിലാണ് ഷോർട് ഫിലിം ഒരുക്കിയത്. മലയാളികളുടെ പ്രിയ നടൻ ജയസൂര്യയാണ് സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ റിലീസ് നിർവഹിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *