മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും.വിവാഹജീവിതം പിന്നിട്ടിട്ട് 28 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഈ താരജോഡികളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താല്പര്യം ഏറെയാണ്.
View this post on Instagram
ഇതിനോടകം തന്നെ ജയറാമിന്റെയും പാർവതിയുടെയും മൂത്തമകനായ കാളിദാസ് മലയാള-തമിഴ് സിനിമകളിൽ സജീവമാണ്.കൂടാതെ ഇളയ മകൾ മാളവിക മോഡലിംഗ് രംഗത്തും സജീവമാണ്.കാളിദാസിനെ പോലെ തന്നെ മാളവികയും ഉണ്ടാണ് തന്നെ സിനിമയിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.കൂടാതെ ജയറാമിനൊപ്പം ഒന്ന്-രണ്ട് പരസ്യചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
എന്റെ ചക്കി, നിങ്ങളുടെ സ്വന്തം മാളവിക എന്ന് സംഭാഷണത്തോടെ ജയറാം തന്റെ മകളെ പ്രേക്ഷകർക്ക് മുന്നിൽ ആ പരസ്യചിത്രത്തിലൂടെ പരിചയപ്പെടുത്തി. പിന്നീട് ഇങ്ങോട്ട് മാളവികയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ താല്പര്യം പ്രകടിപ്പിക്കാറുണ്ട്.മാളവികയുടെ സിനിമയിലേക്കുള്ള രംഗപ്രവേശനത്തിന് വേണ്ടി കാത്തിരിക്കുന്ന ആരാധകർ ഇപ്പോൾ തന്നെ മാളവികയ്ക്കയുണ്ട്.
View this post on Instagram
മാളവിക ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്.ഈ കഴിഞ്ഞ ദിവസം താരം തന്റെ തമിഴ് ആരാധകർക്ക് വേണ്ടി ഒരു തമിഴ് പെൺകുട്ടിയുടെ കൂട്ട് സാരിയുടുത്ത് പൊങ്കൽ ആശംസിച്ച് മാളവിക ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് പങ്കുവച്ചിരുന്നു. മാളവികയ്ക്ക് തിരിച്ചും ആരാധകർ ആശംസകൾ അറിയിക്കുകയും ചെയ്തു. കാണാൻ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.