Cinema

ന്യൂയർ സമ്മാനവുമായി അഭിഭാഷകനും കൂട്ടരും;ഹ്രസ്വചിത്രം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

ന്യൂയർ സമ്മാനവുമായി അഭിഭാഷകനും കൂട്ടരും. അടുത്തിടെ അന്തരിച്ച മഹാനായ ഗായകനും സംഗീത സംവിധായകനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു. ചിത്രത്തിൻറെ കഥയും, സംവിധാനവും, നിർവഹിച്ചിരിക്കുന്നത് മുൻ മിമിക്രി താരവും നിലവിൽ അഭിഭാഷകനുമായ ദീപക് ട്വിങ്കിൾ സനൽ ആണ്.

13, ലക്ഷ്മി ,ആശംസകളോടെ അന്ന, തുടങ്ങിയ സിനിമയിലൂടെയും സൂര്യ ടിവി സംരക്ഷണം ചെയ്ത ഇന്ദുമുഖി ചന്ദ്രമതി ,മൈ മരുമകൻ , തുടങ്ങിയ സീരിയലിലൂടെയും സൂര്യ ടിവി തന്നെ സംരക്ഷണം ചെയ്ത രസികരാജാ നമ്പർ വൺ, ഫ്ലവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എപ്പിസോഡ് നമ്പർ 20, തുടങ്ങിയ പരിപാടികളിലൂടെയും നർമ്മ കല ,കലാഭവൻ തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലൂടെയും പ്രശസ്തനായ ആളാണ് ദീപക് സനൽ. നാഗമാണിക്യം, വൈറൽ, സ്വപ്ന ഫ്രം കാലിഫോർണിയ, തുടങ്ങിയ ഷോർട്ട് ഫിലിമുകളും വെബ്സൈറ്റുകൾക്കും തിരക്കഥ എഴുതി സംവിധാനം നിർവഹിച്ചതും ദീപക് സനൽ തന്നെയാണ്. സിനിമ , സീരിയൽ സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ എസ് ബി ബാലസുബ്രഹ്മണ്യമായി ബന്ധപ്പെട്ട പറഞ്ഞ ഒരു ചെറിയ സംഭവ കഥയാണ് ഷോർട്ട് ഫിലിം ചെയ്യാൻ ഇവർക്ക് പ്രചോദനമായത്.

ഹ്രസ്വചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ആമ്പാടി ,ചിലങ്ക ,തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിലുടെ പ്രശസ്തനായ യുവ ചെറുകഥാകൃത്തും , എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ അബിൻ തിരുവല്ലയാണ്. സംവിധായകനായ ദീപക് സനൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥാകൃത്തായ അബിൻ തിരുവല്ലയും വണ്ടർ ബോയ്സ് എന്ന ചിത്രത്തിലൂടെയും പരസ്യചിത്രത്തിലൂടെയും ശ്രദ്ധേയയായ നായിക സുറുമിയാണ് നായികകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലൂടെയും സ്റ്റേജ് പരിപാടിയിലൂടെ ശ്രദ്ധേയനായ ചെങ്കൽ സാബു, റോയ്, സ്വപ്നം കാലിഫോർണിയ വൈറൽ തുടങ്ങിയ ഷോർട്ട് ഫിലിമുകളുടെ ശ്രദ്ധേയനായ ബാലതാരം നവദീപ് , തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത് രാജിവ് പേരയമാണ്.നവദീപ് മീഡിയയുടെ ബാനറിൽ നിഷാ ദേവി ആണ് ഈ ഹസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രം യൂട്യൂബിൽ തരംഗമായി മാറി.ബൈജു ജോസ് ,അനീഷ് രവി ,അൻസാർ ബാബു, സലിൽ എസ് നായർ അക്ഷയ എസ് ,ഷബീർ, റിയാസ് നർമ്മകല , തുടങ്ങിയ സിനിമ സീരിയൽ താരങ്ങൾ ഇതിന് പിന്തുണ അറിയിച്ച് വീഡിയോ ആയി രംഗത്തെത്തിയിരുന്നു. മികച്ച പിന്തുണയാണ് ഈ ചെറിയ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീപക് സനൽ ആക്ടർ ഇൻ ലോയർ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *