Cinema

‘എങ്ങനെ ശരിയായ രീതിയില്‍ മാസ്ക് ഉപയോഗിക്കാം’;മാളവിക പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ

നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ ചിത്രമാണ് വിജയ് യുടെ മാസ്റ്റേഴ്സ്. ഗംഭീരവിജയം നേടിയ ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിൽ വിജയ്‌യെ കൂടാതെ വിജയ് സേതുപതിയും നായികയായ നടി മാളവിക  അഭിനയിച്ചിട്ടുണ്ട്. വിജയ്‍യുടെ നായികയായി അഭിനയിച്ചതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരത്തിന് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചു. തമിഴ് ആരാധകരായ ഒരുപാട് പേരാണ് മാളവികയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

മോഡലിംഗ് രംഗത്ത് നിന്നും സിനിമ മേഖലയിൽ എത്തിയത് കൊണ്ട് തന്നെ ഒരുപാട് ഗ്ലാമറസ് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ദുൽഖർ മലയാള സിനിമയായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

ഇപ്പോഴിതാ മാളവിക ഈ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ കൊറോണ മാസ്ക് ‘എങ്ങനെയൊക്കെ വയ്ക്കാതെ ഇരിക്കാം’ എന്ന് ഒരു വീഡിയോയാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലർ മാസ്ക് വെക്കുന്നത് ചെവിയിൽ തൂക്കിയിടുകയും പാതി മാത്രം മറയ്ക്കുകയും കണ്ണിൽ ഇടുകയും ഒക്കെ ചെയ്യാറുണ്ടെന്നാണ് മാളവിക കാണിക്കുന്നത്.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)


എന്നാൽ വീഡിയോയുടെ താഴെ ചിലർ താരത്തിന്റെ വസ്ത്രധാരണത്തെ കുറിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. മാസ്ക് മാത്രമല്ല വസ്ത്രം കൂടി ശ്രദ്ധിക്കൂ എന്നാണ് ഓൺലൈൻ ആങ്ങളമാർ നൽകുന്ന ഉപദേശം.പോസ്റ്റിന് താഴെ ചിലർ വൃത്തികെട്ട കമന്റുകളും ഇട്ടിട്ടുണ്ട്. എന്നാൽ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.

 

View this post on Instagram

 

A post shared by Malavika Mohanan (@malavikamohanan_)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *